
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻ്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ (Tyson Center, 26 North Tyson Avenue, Floral Park, NY 11001) നടക്കും.
സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീറ, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക് എന്നിവരുടെ ചുമതലയിലുള്ള ഭരണ സമിതിയും എക്സിക്യൂറ്റീവ് കമ്മറ്റി അംഗംങ്ങളും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് ഈസ്റ്റർ-വിഷു ആഘോഷവും, സമാജത്തിലെ മുൻകാല പ്രസിഡന്റുമാരെ കോർത്തിണക്കി സമാജത്തിന്റെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ്‌സ് ഫോറത്തിൻറെ രൂപീകരണ ഉദ്ഘാടനവും നടക്കും.
മേഴ്‌സി ഹോസ്പിറ്റൽ ചാപ്ലയിനും പ്രശസ്ത വാഗ്മിയുമായ ഫാദർ യേശുദാസ് അന്നേദിവസം ഈസ്റ്റർ സന്ദേശവും, നോർത്തവെൽ ആശുപത്രിയിലെ പ്രശസ്‌ത നെഫ്രോളജിസ്‌റ്റായ ഡോ. മധു ഭാസ്കർ വിഷു സന്ദേശവും നൽകുന്നതാണ്. അരനൂറ്റാണ്ടിലധികമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന സമാജത്തിന്റെ മുൻകാല പ്രസിഡന്റുമാരിൽ ഏകദേശം രണ്ട് ഡസനോളം പേർ നിലവിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് പ്രദേശത്ത് താമസിക്കുന്നുണ്ട്. അവരെ സമന്വയിപ്പിച്ച് രുപീകരിക്കുന്ന “പ്രസിഡന്റ്‌സ് ഫോറം” അന്നേ ദിവസം ഉദ്ഘാടനം ചെയ്യും. പ്രസ്തുത പ്രസിഡന്റുമാരെയെല്ലാം സദസ്സിന് പരിചയപ്പെടുത്തി ആദരിക്കുന്നതിനും പിന്നീട് സമാജത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ അവരുടെ അഭിപ്രായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മുതൽക്കൂട്ടാക്കുന്നതിനും നിലവിലെ ഭരണ സമിതി പ്രതീക്ഷിക്കുന്നു.
പ്രാദേശിക കലാകാരികളുടെ മനോഹരമായ ഡാൻസുകളാലും ശ്രവണസുന്ദരമായ ഗാനങ്ങളാലും വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനാലും ചടങ്ങുകൾ ഏറ്റവും ഭംഗിയാക്കുന്നതിന് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, പ്രകാശ് തോമസ്, ചാക്കോ കോയിക്കലത്ത്, ജോയ്‌സൺ വർഗ്ഗീസ് എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ ജോസഫ്, പോൾ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ്, തോമസ് ഡേവിഡ് എന്നിവരും നേതൃത്വം നൽകി വരുന്നു. എല്ലാ കേരളാ സമാജം അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും പ്രസ്തുത ചടങ്ങിലേക്ക് പ്രസിഡൻറ് സജി എബ്രഹാം പ്രത്യേകം ക്ഷണിക്കുന്നു. പ്രവേശനം പാസ്സ് മൂലം .
കൂടുതൽ വിവരങ്ങൾക്ക്: (1) Saji Abraham, President – (917) 617-3959 (2) Mathewkutty Easow, Secretary – (516) 455-8596 (3) Vinod Kearke, Treasurer – (516) 633-5208.