പുനെ : പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ലേക്കെത്തി. ഇതുവരെ 127 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു മരണവും സംഭവിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. പൂനെയിലെ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) നിലവില്‍ ഈ അണുബാധയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം..
അതേസമയം, തെലങ്കാനയിലും ആദ്യ ജിബിഎസ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ദിപേട്ട് ജില്ലയില്‍ നിന്നുള്ള 25 കാരിക്കാണ് രോഗബാധ.