ന്യൂഡല്‍ഹി: പതിനഞ്ചു മാസം പിന്നിട്ട ഗാസ – ഇസ്രയേല്‍ യുദ്ധത്തില്‍ സമാധാനം പുലരാനുള്ള വഴി തെളിയുന്നു. കഴിഞ്ഞദിവസം നല്‍കിയ വെടിനിര്‍ത്തല്‍ കരടുരേഖ ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇനി അറിയേണ്ടത് ഇസ്രയേലിന്റെ നീക്കമാണ്. ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്ത് ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലാണു കരടുരേഖയായത്. ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
ജനുവരി 20നു ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടംമധ്യസ്ഥതയ്ക്കായി അവസാന ശ്രമം നടത്തുന്നത്.