ഹമാസ് നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങൾ റെഡ് ക്രോസിന് കൈമാറി, ഇസ്രായേൽ നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിച്ചു

ഖാൻ യൂനിസ്, ഗാസ : ഗാസ സ്ട്രിപ്പിലെ വെടിനിർത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്,ഹമാസ് നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങൾ റെഡ് ക്രോസിന് കൈമാറി. പകരം ഇസ്രായേൽ നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിച്ചു.

ഇസ്രായേലി ക്രോസിംഗ് വഴി ഈജിപ്ത് മധ്യസ്ഥരുടെ സഹായത്തോടെ മൃതദേഹങ്ങൾ എത്തിച്ചുവെന്നും തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചതായും ഇസ്രായേൽ പറഞ്ഞു.

ഏതാണ്ട് അതേ സമയം, മോചിതരായ നിരവധി പലസ്തീൻ തടവുകാരെ റെഡ് ക്രോസ് വാഹനവ്യൂഹം ഇസ്രായേലിലെ ഓഫർ ജയിലിൽ നിന്ന് വെസ്റ്റ് ബാങ്ക് പട്ടണമായ ബെയ്റ്റൂണിയയിൽ എത്തിച്ചു.

മോചിതരായ തടവുകാരെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു, അവരെ കെട്ടിപ്പിടിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. മോചിതരായ തടവുകാർ ഇസ്രായേലി ജയിൽ സർവീസ് ടീ-ഷർട്ടുകൾ ധരിച്ചിരുന്നു, അവരിൽ ചിലർ അത് ഊരിമാറ്റി തീയിട്ടു.

ബന്ദികളെ ഹമാസ് കൈമാറുന്നതിനിടെ ക്രൂരമായി പെരുമാറിയതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ 600-ലധികം പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുന്നത് വൈകിപ്പിച്ചിരുന്നു. വെടിനിർത്തലിന്റെ “ഗുരുതരമായ ലംഘനം” എന്നാണ് ഹമാസ് ഇതിനെ വിശേഷിപ്പിച്ചത്, പലസ്തീനികളെ മോചിപ്പിക്കുന്നതുവരെ രണ്ടാം ഘട്ട ചർച്ചകൾ സാധ്യമല്ലെന്നും അവർ പറഞ്ഞിരുന്നു.

Hamas hands over four bodies

More Stories from this section

family-dental
witywide