ജെറുസലേം: ഹമാസിന്റെ തടവറയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി പൗരന്മാരിൽ ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവതിയും. 20കാരിയായ നാമ ലെവിയാണ് ഇന്ത്യയിലെ യു.എസ് ഇന്‍റർനാഷണൽ സ്കൂളിലാണ് പഠനം നടത്തിയത്. ചെറുപ്പത്തിൽ ഇസ്രായേൽ-പലസ്തീൻ പൗരന്മാർക്കിടയിൽ സഹവർത്തിത്വത്തിനുള്ള ‘ഹാൻഡ്‌സ് ഓഫ് പീസ്’ ഡെലിഗേഷന്‍റെ ഭാഗമായിരുന്നു. കൂടാതെ, ട്രയാത്‌ലറ്റ് ആണ് നാമ ലെവി.
സമാധാന കരാറിന്‍റെ രണ്ടാംഘട്ടത്തിൽ നാല് വനിത ഇസ്രായേൽ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. കരീന അറീവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ വച്ച് ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. ഗാസയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നൽകിയിരുന്നു.
അതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തിൽ നാല് വനിത സൈനികരെ ഹമാസ് കൈമാറിയത്. പകരമായി 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. ആദ്യഘട്ടമായി 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു.
Hamas released Israeli woman naama levy studied in India