
വാഷിംഗ്ടൺ: വാഷിംഗ്ടൺ: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്‌കിയും നടത്തിയ ചര്‍ച്ചയിലുണ്ടായ കടുത്ത വാക് പോരിനിടെ വൈറലായത് യുക്രൈൻ അംബാസിഡർ ഒക്‌സാന മാർക്കറോവ.
ഇരുവരും തമ്മിൽ ‘കൊമ്പ് കോര്‍ക്കുമ്പോൾ’ തലയിൽ കൈവെച്ചും തലയാട്ടിയുമുള്ള ഒക്‌സാനയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത്. വെറും 12 സെക്കൻഡ് മാത്രമുള്ള വീഡിയോയിൽ ക്ലപ്പിൽ ഒക്‌സാന കടുത്ത അസ്വസ്ഥയോടെയാണ് സംഭവങ്ങൾ വീക്ഷിക്കുന്നത്.
അമേരിക്കയിലെ യുക്രൈൻ അംബാസിഡറാണ് ഒക്‌സാന. ഇതിനിടെ വീഡിയോ ഏറ്റെടുത്ത് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ്, ഡാൻ സ്‌കാവിനോയും രംഗത്ത് എത്തി. അദ്ദേഹം ഒസ്‌കാനയെ പരിഹസിച്ചുകൊണ്ടാണ് വീഡിയോ എക്സില്‍ പങ്കുവെച്ചത്. ‘സെലൻസ്‌കിയൊരു വമ്പൻ തോൽവിയാണെന്ന് അംബാസിഡർക്ക് മനസിലായെന്നായിരുന്നു’ വീഡിയോക്ക് അദ്ദേഹം നൽകിയ കുറിപ്പ്. പിന്നാലെ ഒസ്‌കാനയുടെ വീഡിയോ നിരവധി പേർ പങ്കുവയ്ക്കുകയായിരുന്നു.