മഹാമാരിയുടെ 2 ഘട്ടങ്ങളെ കേരളം അതിജീവിച്ചു, ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ല, ശ്വാസം മുട്ടി ആരും മരിച്ചിട്ടുമില്ല; സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന സി എ ജി റിപോര്‍ട്ടില്‍ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് കാലത്ത് പി പി ഇ കിറ്റ് സംഭരിക്കാനാണ് ശ്രമിച്ചത്. മഹാമാരിയുടെ രണ്ടുഘട്ടങ്ങളെ കേരളം അതിജീവിച്ചു. ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ലെന്നും വെന്റിലേറ്റര്‍ ലഭിക്കാതെ ശ്വാസം മുട്ടി ആരും മരിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പിപിഇ കിറ്റ് മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി എല്ലാം ചെയ്തു.ശ്വാസം മുട്ടി കേരളത്തില്‍ ആരും തന്നെ മരിച്ചിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം.കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.കെഎംസിഎല്‍ മരുന്ന് വാങ്ങുന്നത് ഗുണമേന്മ ഉറപ്പുവരുത്തിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചില താത്ക്കാലിക പ്രശ്നം ഉണ്ടായി. കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide