
ലോകത്തെ തന്നെ പലതവണ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ്
ഒന്‍പത് മാസത്തെ ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സുനിതയെ കാണാതെ ദുഖിച്ചവരില്‍ അവരുടെ പ്രിയപ്പെട്ട, അരുമയായ രണ്ട് നായ്ക്കളുമുണ്ടായിരുന്നു.
ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്. സുനിതയെ വരവേല്‍ക്കാന്‍ ഭര്‍ത്താവ് വില്യംസിനൊപ്പം രണ്ട് നായ്ക്കളുമുണ്ടായിരുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട റോട്ടറും ഗണ്ണറും. ഉടമയെ കണ്ടതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും മുഖത്ത് നക്കുകയും തൊട്ടുരുമി നില്‍ക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ വിഡിയോ ഇതാ.
Best homecoming ever! pic.twitter.com/h1ogPh5WMR
— Sunita Williams (@Astro_Suni) April 1, 2025
അരുമയായ നായ്ക്കളെ കളിപ്പിച്ച് മതിയാകാത്ത സുനിതയേയും വിഡിയോയില്‍ കാണാം. നായ്ക്കളെ ചേര്‍ത്തുപിടിച്ച് ഉമ്മ വയ്ക്കുകയും തലോടുകയും ചെയ്തുകൊണ്ട് സുനിതയും സ്‌നേഹം പ്രകടിപ്പിച്ചു.
വീട്ടിലേക്കുള്ള തന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് എന്നാണ് വിഡിയോ പങ്കുവച്ച് സുനിത വില്യംസ് കുറിച്ചത്.