സഹിക്കാനാകുന്നില്ല, അത്രക്ക് ചൂട്! കേരളത്തിലെ ജോലി സമയത്തില്‍ പുനഃക്രമീകരണം, 3 മണിക്കൂർ വിശ്രമം

തിരുവനന്തപുരം: ഉയര്‍ന്ന താപനില പരിഗണിച്ച് കേരളത്തിലെ ജോലി സമയത്തില്‍ പുനഃക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം.

രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ എട്ട് മണിക്കൂറാക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കിടയിലും കര്‍ശനമായ സമയക്രമീകരണം നടപ്പാക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.

Also Read

More Stories from this section

family-dental
witywide