ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിവിധ മേഖലകളില്‍ ഇന്ന് രാവിലെ ഉണ്ടായത് കനത്ത മൂടല്‍മഞ്ഞ്. ഇത് കാഴ്ച പരിധി പൂജ്യത്തിലേക്ക് എത്തു. ഇതോടെ, വിമാന, ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 9.6 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഐഎംഡി അറിയിച്ചു. വെള്ളിയാഴ്ച തലസ്ഥാനത്ത് പരമാവധി താപനിലയും കുറഞ്ഞ താപനിലയും 6 നും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാരണം വിമാന ടേക്ക് ഓഫുകളെ ബാധിച്ചുവെന്ന് വ്യക്തമാക്കി ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രാവിലെ 6 മണിയോടെ അറിയിപ്പ് പുറത്തിറക്കി. വിമാനം പുറപ്പെടാന്‍ ശരാശരി 41 മിനിറ്റോളം കാലതാമസം ഉണ്ടായതായി വ്യോമയാന വെബ്സൈറ്റ് ഫ്‌ലൈറ്റ് റാഡാര്‍ 24 പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കനത്ത മൂടല്‍മഞ്ഞ് കാരണം നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ്സൈറ്റിലെ വിവരമനുസരിച്ച് തലസ്ഥാനത്തിന്റെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിയോടെ 408 ആയി രേഖപ്പെടുത്തി. വളരെ മോശം’ എന്നതില്‍ നിന്ന് ‘ഗുരുതര’ വിഭാഗത്തിലേക്ക് വായു നിലവാരം താഴ്ന്നിട്ടുണ്ട്.