ഇതാ ഇതാ ഇതാ ഭാഗ്യശാലി, XD387132 നമ്പറിൽ അടിച്ചുമോനേ 20 കോടി! ഭാഗ്യം ഇക്കുറി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യം XD387132 നമ്പർ ടിക്കറ്റിന്. ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് സമ്മാന തുക. ഭാ​ഗ്യശാലി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എം ജി അനീഷ് എന്ന ഏജന്റ് കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് എന്നാണ് വിവരം.

XD387132 , XG 209286, XC 124583, ΧΕ 589440, XD 578394, XD 367274, XΗ 340460, ΧΕ 481212, XD 239953, XK 524144, XK 289137, XC 173582, XB 325009, XC 315987, ΧΗ 301330, XD 566622, ΧΕ 481212, XD 239953, XB 289525, എന്നീ നമ്പർ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനം. ഒരു കോടി വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം.

ആകെ 50,000,00 ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 47 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ചതായാണ് കണക്ക്. 8,87,140 ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. ക്രിസ്മസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില 400 രൂപയായിരുന്നു.

More Stories from this section

family-dental
witywide