സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് പറയുന്നതും ലൈംഗികാതിക്രമമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീയെ നോക്കി നല്ല ശരീരഘടനയാണെന്ന് പറയുന്നതും ലൈംഗികാതിക്രമം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഘടന മികച്ചതാണെന്ന് പറഞ്ഞതിനും ഫോണിലൂടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്‍കി ഹര്‍ജി തള്ളുകയും ചെയ്തു. 2017 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

‘മികച്ച ബോഡി സ്ട്രക്ചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതി കെഎസ്ഇബി ഉദ്യോഗസ്ഥനായ ആര്‍ രാമചന്ദ്രന്‍ നായരുടെ വാദം. എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ക്കുകയും മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചെന്നും പരാതിക്കാരി വ്യക്തമാക്കി.

സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരെ ചുമത്തിയിട്ടുണ്ട്.

ലൈംഗിക ചുവയോടെ അസ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കിയിരുന്നു. ഇതില്‍ ബോബിയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ക്കൂടി ഹൈക്കോടതിയുടെ നിരീക്ഷണം ശക്തമാണ്.

Also Read

More Stories from this section

family-dental
witywide