രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ പങ്കെടുത്ത ഹിമാനിയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, ചാർജറിന്‍റെ കേബിൾ ഉപയോഗിച്ചെന്ന് മൊഴി

ഡൽഹി: രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ പങ്കെടുത്ത ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിൻ. മൊബൈൽ ഫോണിന്റെ ചാർജറിന്‍റെ കേബിൾ ഉപയോഗിച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും ലാപ്ടോപ്പും പ്രതി മോഷ്ടിച്ചതായും പൊലീസ് വ്യക്തമാക്കി.

ഒന്നര വർഷമായി പ്രതി സച്ചിനും ഹിമാനി നർവാളം തമ്മിൽ പരിചയപ്പെട്ടിട്ട്. സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സംഭവദിവസം ഹിമാനിയുടെ റോഹ്ത്ക്കലെ വീട്ടിലെത്തിയ പ്രതി ഹിമാനിയുമായി വഴക്കിട്ടു. ഇരുവർക്കും ഇടയിലെ സാമ്പത്തിക ഇടപാടുകളാണ് വഴക്കിലേക്ക് നയിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് പ്രതി ഹിമാനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൊലയ്ക്ക് ശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും ലാപ്ടോപ്പും പ്രതി കൈക്കലാക്കി. പിന്നീടാണ് ഹിമാനിയുടെ വീട്ടിൽ തന്നെയുണ്ടായിരുന്ന സ്യൂട്ട് കേസിലാക്കി മൃതദേഹം സാപ്ലയിലെ ബസ്റ്റാന്റിന് സമീപം ഉപേക്ഷിക്കുന്നത്. ഹിമാനിയുടെ ഫോൺ രേഖകളും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. ഡൽഹിയിൽ നിന്നാണ് സച്ചിൻ പൊലീസിന്‍റെ പിടിയിലായത്.

More Stories from this section

family-dental
witywide