ഇന്ത്യയിൽ എച്ച്എംപിവി ജാഗ്രത കൂടുന്നു, മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചു, രണ്ടുമാസം പ്രായമുള്ള കുട്ടി ഗുജറാത്തിലെ ആശുപത്രിയിൽ

അഹമ്മദാബാദ്: ചൈനയിൽ ആശങ്ക പടർത്തുന്ന എച്ച്എംപിവി ജാഗ്രത ഇന്ത്യയിലും കൂടുന്നു. ഏറ്റവും ഒടുവിലായി അഹമ്മദാബാദില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതോടെ, ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

നേരത്തെ ബെംഗളൂരുവില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച്എംപിവി വൈറസ്ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള കുട്ടി ഇതിനോടകം ആശുപത്രിവിട്ടു. രണ്ടാമത്തെ കുഞ്ഞ് സുഖംപ്രാപിച്ചുവരികയാണ്.

എച്ച്എംപിവി വർധിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ അസാധരണമാംവിധം വൈറസ് വ്യാപനം ഇല്ല. വ്യാപനമുണ്ടായാല്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ മന്ത്രാലയം വിവരിച്ചു.

More Stories from this section

family-dental
witywide