ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ വിടപറഞ്ഞു; ബാറ്റ്മാന്‍ ഫോറെവറിലെ ‘ബ്രൂസ് വെയ്ന്‍’ ആയി തിളങ്ങിയ താരം

ലോസ് ആഞ്ചെലസ്: ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് 65കാരന്റെ അന്ത്യം.

1984 ല്‍ ടോപ്പ് സീക്രട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ ബാറ്റ്മാന്‍ ഫോറെവര്‍ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രവും ദി ഡോര്‍സ് എന്ന ചിത്രത്തിലെ ജിം മോറിസണ്‍ എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധനേടിയിരുന്നു.

പ്രശസ്തമായ ജൂലിയാര്‍ഡ് സ്‌കൂളില്‍ ചേര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായ കില്‍മര്‍, പ്രശസ്തിയുടെ ഉയര്‍ച്ച താഴ്ചകള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയായിരുന്നു. 1984-ലെ സ്‌പൈ സ്പൂഫ് ടോപ്പ് സീക്രട്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനായത്. തുടര്‍ന്ന് 1985-ല്‍ റിയല്‍ ജീനിയസ് എന്ന കോമഡിയും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് മാക്ഗ്രൂബര്‍, കിസ് കിസ് ബാങ് ബാങ് തുടങ്ങിയ ചിത്രങ്ങളിലൂടെ കില്‍മര്‍ തന്റെ കോമഡി മികവ് വീണ്ടും തെളിയിച്ചു. 1991 ല്‍ പുറത്തിറങ്ങിയ ദി ഡോര്‍സ് എന്ന സിനിമയിലെ മോറിസണ്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ടോപ്പ് ഗണ്‍, റിയല്‍ ജീനിയസ്, വില്ലോ, ഹീറ്റ്, ദ സെയിന്റ് എന്ന ചിത്രങ്ങളിലെല്ലാം തിളങ്ങിതാരമാണ് വാല്‍ കില്‍മര്‍.

More Stories from this section

family-dental
witywide