
കീവ് : റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധത്തിന് അറുതി വരുത്തണമെങ്കില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ വിചാരിക്കേണ്ടി വരുമെന്ന സൂചന നല്‍കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി
യുദ്ധം അവസാനിക്കാന്‍ ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കുമെന്നാണ് യുക്രെയ്ന്‍ സെലെന്‍സ്‌കി അഭിപ്രായപ്പെട്ടത്.
‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിനെ തടയുന്നതിലും അതിന് ഞങ്ങളെ സഹായിക്കുന്നതിലും ട്രംപിന്റെ നിലപാട് നിര്‍ണായകമാകും’ യുക്രെയ്‌നിലെ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ സെലെന്‍സ്‌കി അഭിപ്രായം അറിയിച്ചതിങ്ങനെ. യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തെ തന്നെ നല്‍കിയിരുന്നു. ഈ മാസം 20-നാണ് ട്രംപ് അധികാരത്തിലേറുന്നത്.