”രോഗിയല്ല പ്രായമായെന്നേ ഉള്ളൂ, രാജിവെക്കില്ല; ഞാനും പാപിയാണ്” ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ മാര്‍പാപ്പ

വാഷിംഗ്ടണ്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ യൗവനത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും വാചാലനായി. ‘വികൃതിയായ കുട്ടിയെന്നും’ പാപിയെന്നുമൊക്കെ അദ്ദേഹം സ്വയം വിളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാലം, കുടിയേറ്റം, പിസ്സ ഓര്‍ഡര്‍ ചെയ്യല്‍ എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നു. ‘ഹോപ്പ്: ദ് ഓട്ടോബയോഗ്രഫി’ എന്ന ആത്മകഥയുടെരണ്ടാം ഭാഗമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.

‘എന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ ലജ്ജിക്കുന്നു… മറ്റുള്ളവരെപ്പോലെ ഞാനും ഒരു പാപിയാണ്,’ ലോക റോമന്‍ കത്തോലിക്കരുടെ 88-കാരനായ നേതാവ് തന്നെത്തന്നെ ഒരു ‘വികൃതിയായ കുട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എഴുതിയതിങ്ങനെ. യൂറോപ്പില്‍ എത്താന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരോട് സഹതാപവും കരുതലും വേണമെന്ന് ആവര്‍ത്തിക്കുന്ന പോപ്, 1929-ല്‍ അര്‍ജന്റീനയിലേക്കുള്ള തന്റെ ഇറ്റാലിയില്‍ നിന്നുള്ള മുത്തശ്ശി-മുത്തശ്ശിമാരുടെ കുടിയേറ്റത്തെക്കുറിച്ചും കുറിച്ചു.

2013ലാണ് കത്തോലിക്കാ സഭയെ നയിക്കാന്‍ അദ്ദേഹം പോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഒരു തരത്തിലും പോപ്പ് എന്ന പേരിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും’ അദ്ദേഹം എടുത്തു പറയുന്നു.

നൂറ് രാജ്യങ്ങളില്‍ ഇന്നലെ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ താന് രാജിവെക്കില്ലെന്നും താന്‍ രോഗിയല്ല പ്രായമായെന്നേ ഉള്ളൂവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഭാഗങ്ങളുള്ള ആത്മകഥയുടെ ആദ്യഭാഗം നേരത്തേ പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം തന്റെ മരണശേഷം പ്രസിദ്ധീകരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രസാധകരായ മൊണ്‍ടാദോരി പറഞ്ഞു. എന്നാല്‍ ഇക്കുറി വിശുദ്ധവര്‍ഷാചരണത്തിന്റെ തീം ഹോപ് അഥവാ പ്രതീക്ഷ ആയതിനാല്‍ ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം തന്നെ നിര്‍ദേശിക്കുകയായിരുന്നു. 303 പേജുകളടങ്ങിയതാണ് ആത്മകഥയുടെ രണ്ടാം.

More Stories from this section

family-dental
witywide