രണ്ടാം വട്ടം അധികാരത്തിലെത്തിയപ്പോഴുള്ള വ്യത്യാസം? താനാണ് ഇപ്പോൾ രാജ്യവും ലോകവും ഭരിക്കുന്നതെന്ന് ട്രംപ്

വാഷിംഗ്ടൺ: താനാണ് ലോകം ഭരിക്കുന്നതെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിൽ തന്റെ രണ്ടാമത്തെ വൈറ്റ് ഹൗസ് കാലഘട്ടത്തിൽ എന്താണ് വ്യത്യസ്തമായതെന്ന് തുറന്ന് സംസാരിക്കുകയായിരുന്നു ട്രംപ്. ‘ആദ്യ തവണ, എനിക്ക് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. രാജ്യം ഭരിക്കുകയും അതിജീവിക്കുകയും ചെയ്യുക. എനിക്ക് നേരിടാൻ കുറെ കള്ളന്മാരും ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, രണ്ടാമത്തെ തവണ താൻ രാജ്യവും ലോകവും ഭരിക്കുകയാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന്‍റെ ആദ്യ 100 ദിവസങ്ങളിൽ പ്രസിഡന്‍റ് ട്രംപ് ലോകത്തെയാകെ ഞെട്ടിക്കുന്ന നിരവധി തീരുമാനങ്ങളാണ് എടുത്ത്. തന്‍റെ നയപരമായ ലക്ഷ്യങ്ങൾ ഏകപക്ഷീയമായി നേടുന്നതിനും രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാരം തേടുന്നതിനുമായി 140-ലധികം എക്സിക്യൂട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവെച്ചു.

More Stories from this section

family-dental
witywide