വാഷിങ്ടൺ: ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ യൂറോപ്യൻ യൂണിയനും ദക്ഷിണാഫ്രിക്കയ്ക്കും ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സാധനങ്ങൾക്ക് ഉടൻ തന്നെ അധിക തീരുവ നടപ്പാക്കുമെന്നാണ് യുഎസ് പ്രസിഡൻ്റിന്റെ മുന്നറിയിപ്പ്. അവർ ഞങ്ങളെ ശരിക്കും മുതലെടുത്തുവെന്നാണ് യൂറോപ്യൻ യൂണിയനെ കുറിച്ച് ട്രംപ് പറഞ്ഞത്.
യൂറോപ്യൻ യൂണിയനുമായുള്ള യുഎസ് വ്യാപാര കമ്മിയെക്കുറിച്ചുള്ള പരാതികളും അദ്ദേഹം ഉന്നയിച്ചു. അതേസമയം, വ്യാപാരയുദ്ധം അമേരിക്കയുടെ വളർച്ചയെ മന്ദഗതിയിലാക്കാനും വില വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ, ട്രംപിന്റെ നിലപാടുകളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് താരിഫ് ചുമത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ തുറന്നടിച്ചു.
യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് അന്യായമായോ ഏകപക്ഷീയമായോ താരിഫ് ചുമത്തുന്ന ഏതൊരു വ്യാപാര പങ്കാളിയോടും ശക്തമായി പ്രതികരിക്കുമെന്ന് ഇയു വക്താവ് പറഞ്ഞു. ഇതിനിടെ ദക്ഷിണാഫ്രിക്ക ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് വളരെ മോശമായി പെരുമാറുകയും ചെയ്തതായി ട്രംപ് ആരോപിച്ചു. അന്വേഷണവിധേയമായി രാജ്യത്തിനുള്ള എല്ലാ ധനസഹായവും വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
അതേസമയം, ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത നിലപാടുകളിലേക്ക് കടക്കുകയാണ് കാനഡയും മെക്സിക്കോയും. ലോക വ്യാപാര സംഘടനയിൽ ട്രംപിൻ്റെ അധിക താരിഫിനെ ചോദ്യം ചെയ്യുമെന്ന് ചൈനയും വ്യക്തമാക്കി കഴിഞ്ഞു. ട്രംപ് ആരംഭിച്ചിട്ടുള്ള വ്യാപാരയുദ്ധം അമേരിക്കയുടെ വളർച്ചയെ മന്ദഗതിയിലാക്കാനും വില വർധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന