
ന്യൂഡല്‍ഹി : അമേരിക്ക തിരിച്ചയച്ച ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) അറിയിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
116 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രി പഞ്ചാബിലെ അമൃത്സറില്‍ എത്തിയിരുന്നു. ഇതില്‍ എത്തിയതാണ് അറസ്റ്റിലായ രണ്ടുപേരും.