
വാഷിംഗ്ടണ്‍ : വിദ്യാര്‍ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ക്കെതിരെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിച്ചാല്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും കോളേജുകളും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണിപ്പെടുത്തല്‍.
പ്രതിഷേധിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ തടവുശിക്ഷയോ നാടുകടത്തലോ നേരിടേണ്ടിവരുമെന്നും സ്വദേശികളായ വിദ്യാര്‍ഥികളെ എന്നെന്നേക്കുമായി പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
‘നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന ഏതൊരു കോളേജിനും സ്‌കൂളിനും സര്‍വകലാശാലയ്ക്കും എല്ലാ ഫെഡറല്‍ ഫണ്ടിംഗും നിര്‍ത്തലാക്കും,’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി. ‘പ്രക്ഷോഭകരെ ജയിലിലടയ്ക്കും/അല്ലെങ്കില്‍ അവര്‍ വന്ന രാജ്യത്തേക്ക് സ്ഥിരമായി തിരിച്ചയയ്ക്കും. അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ എന്നെന്നേക്കുമായി പുറത്താക്കുകയോ, കുറ്റകൃത്യത്തെ ആശ്രയിച്ച് അറസ്റ്റ് ചെയ്യുകയോ ചെയ്യും”.-
നിയമവിരുദ്ധ പ്രതിഷേധം എന്നതിന് കീഴില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്നോ സര്‍ക്കാര്‍ പ്രതിഷേധക്കാരെ എങ്ങനെ തടവിലാക്കുമെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് ട്രംപിന്റെ വക്താവ് മറുപടി നല്‍കിയില്ല.