യുഎസ് നികുതി കൂട്ടുമ്പോള്‍ ഖത്തര്‍ കുറയ്ക്കുന്നു; ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇന്നലെ പ്രോട്ടോക്കോള്‍ മാറ്റിവച്ചു വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തിയത്.

ഖത്തര്‍ അമീറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും പങ്കെടുക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്നലെ അമീറുമായി ചര്‍ച്ച നടത്തിയിരുന്നു. 2015 മാര്‍ച്ചിലായിരുന്നു അദ്ദേഹം ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്.

യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധാകാരമേറ്റതുമുതല്‍, നികുതി വര്‍ദ്ധിപ്പിച്ച് വ്യാപാര യുദ്ധം കടുപ്പിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയേയും നികുതിയുടെ കാര്യത്തില്‍ ട്രംപ് വിമര്‍ശിച്ചിരുന്നു. മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ രാജ്യം നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. അതിനിടെയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്.

More Stories from this section

family-dental
witywide