വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്നു റിപ്പോർട്ട്. യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കു തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്താനിരിക്കേയാണ് ഇന്ത്യയുടെ നിർണായക നീക്കം.
ഉരുക്ക്, വിലകൂടിയ മോട്ടർസൈക്കിളുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള തീരുവയാണു കുറയ്ക്കുക. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുപതിലേറെ ഉൽപന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ട്. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾ യുഎസ് ഇറക്കുമതിക്കു വലിയ തീരുവ ചുമത്തുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അതേനാണയത്തിൽ യുഎസും ഉയർന്ന തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
india considers cutting import tariffs on us good after trump threats