‘ഇന്ത്യ നിഷ്പക്ഷമല്ല, ഇന്ത്യ സമാധാനത്തോടൊപ്പം നില്‍ക്കുന്നു’; റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മോദി

വാഷിംഗ്ടണ്‍ ഡിസി: റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തോടൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യ നിഷ്പക്ഷമല്ലെന്ന് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

‘ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യ സമാധാനത്തോടൊപ്പം നില്‍ക്കുന്നു. ഇത് യുദ്ധയുഗമല്ലെന്ന് ഞാന്‍ ഇതിനകം പ്രസിഡന്റ് പുടിനോട് പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

ട്രംപ് റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായും യുക്രെയ്നിന്റെ വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മോദിയുടെ പരാമര്‍ശങ്ങള്‍ എത്തിയത്. ട്രംപിന്റെ നീക്കം യുക്രെയ്നിനെയും യൂറോപ്യന്‍ സഖ്യകക്ഷികളെയും ഞെട്ടിച്ചു.

വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിനുശേഷം റഷ്യന്‍ പ്രസിഡന്റുമായി ‘വളരെ ഫലപ്രദമായ’ സംഭാഷണം നടത്തിയതായാണ് പുടിനുമായി സംസാരിച്ച ശേഷം യുഎസ് പ്രസിഡന്റ് പറഞ്ഞത. മാത്രമല്ല, യുക്രെയ്ന്‍ ചര്‍ച്ചകളില്‍ ഭാഗമാകുമെന്നും പുടിന്‍ സമാധാനം ആഗ്രഹിക്കുന്നു എന്ന് തനിക്ക് ബോധ്യമുണ്ടെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

അതേസമയം, ഇത് ‘യുദ്ധത്തിന്റെ യുഗമല്ല, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും’ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയും ഊന്നിപ്പറയുന്നു. യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍, പ്രധാനമന്ത്രി മോദി പുടിനുമായും സെലെന്‍സ്‌കിയുമായും നിരവധി തവണ ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മോദി രണ്ട് നേതാക്കളെയും കണ്ടിരുന്നു.

More Stories from this section

family-dental
witywide