പ്രതിരോധ, ഊർജ്ജ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇന്ത്യയും യുഎസും പ്രഖ്യാപിച്ചു, ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇടപെടാമെന്നും ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം, ഇന്ത്യ – ചൈന അതിർത്തി പ3ശ്നത്തിൽ വേണമെങ്കിൽ താൻ ഇടപെടാൻ തയാറാണെന്ന് ട്രംപ് വ്യക്തമാക്കി. “ചൈനയുമായി നമുക്ക് വളരെ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. കോവിഡ് വരെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഞാൻ വളരെ നല്ല ബന്ധത്തിലായിരുന്നു… യുക്രെയ്‌നും റഷ്യയുമായുള്ള ഈ യുദ്ധം അവസാനിപ്പിക്കാൻ ചൈനയക്ക് സഹായിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ നോക്കുമ്പോൾ, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ വളരെ ക്രൂരമാണെന്ന് ഞാൻ കാണുന്നു… എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, ഞാൻ സഹായിക്കാൻ ആഗ്രഹിക്കുന്നു,” ട്രംപ് പറഞ്ഞു.

2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘യുഎസിൽ നിന്ന് കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും. ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും. ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ – മോദി പറഞ്ഞു.

ന്യൂഡൽഹിയിലേക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു,

“ഈ വർഷം മുതൽ, ഇന്ത്യയിലേക്കുള്ള പ്രതിരോധ – ആയുധ വിൽപ്പനയിൽ ഞങ്ങൾ നിരവധി ബില്യൺ ഡോളറിന്റെ വർദ്ധന വരുത്തും.” മോദിയുമായുള്ള സംയുക്ത മാധ്യമ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

പ്രതിരോധം, ഊർജ്ജം, നൂതന സാങ്കേതികവിദ്യകൾ, കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദിയും ട്രംപും വ്യക്തമാക്കി. രണ്ട് പ്രധാന ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള അതുല്യമായ ബന്ധം ട്രംപ് ഉയർത്തിക്കാട്ടി

ഇന്ത്യയിലേക്ക് എണ്ണയും പ്രകൃതി വാതകവും വിതരണം ചെയ്യുന്നതു സംബന്ധിച്ച ഊർജ്ജ കരാറിൽ എത്തിയതായി ട്രംപ് അറിയിച്ചു.

തീവ്ര ഇസ്ലാമിക ഭീകരത ഉയർത്തുന്ന ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും തങ്ങളുടെ അഭൂതപൂർവമായ സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.

 India, US announce plans to boost defence, energy ties

More Stories from this section

family-dental
witywide