![](https://www.nrireporter.com/wp-content/uploads/2023/12/s-jaishankar.jpg)
നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഇന്ത്യക്കാരെ നാടുകടത്തുന്നത് പുതിയ സംഭവമല്ലെന്നും നിയമ വിരുദ്ധ കുടിയേറ്റം അംഗാകരിക്കാനാകില്ല എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രാജ്യസഭയിലാണ് മന്ത്രി ഇതു സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത് . 2009 മുതലുള്ള അത്തരം നാടുകടത്തലുകളുടെ പട്ടിക അദ്ദേഹം പങ്കുവെച്ചു.
2009: 734 പേർ , 2010: 799 പേർ , 2011: 597പേർ, 2012: 530പേർ, 2013: 550പേർ, 2014: 591പേർ, 2015: 708 പേർ, 2016: 1,303 പേർ, 2017: 1,024 പേർ, 2018: 1,180 പേർ, 2019: 2,042 പേർ, 2020: 1,889 പേർ, 2021: 805 പേർ, 2022: 862 പേർ, 2023: 670 പേർ, 2024: 1,368 പേർ, 2025: 104 പേർ.
നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്ന മാഫിയക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റം എങ്ങനെ സംഭവിച്ചുവെന്ന് സർക്കാർ അന്വേഷിച്ചുവരികയാണെന്ന് ജയശങ്കർ പറഞ്ഞു. “… വിദേശത്ത് അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയാൽ അവരുടെ പൗരന്മാരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2012 മുതൽ അമേരിക്കൻ വിമാനത്തിൽ തന്നെയാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. കൈവിലങ്ങുവച്ചത് അമേരിക്കൻ സർക്കാർ നയമാണ്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവച്ചിട്ടില്ല. നാടുകടത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിരുന്നു. നിയമവിരുദ്ധപ്രവർത്തനം അംഗീകരിക്കാനാകില്ല- മന്ത്രി പറഞ്ഞു.
“അതേസമയം, അനധികൃത കുടിയേറ്റം ഒരു വ്യവസായമായി കൊണ്ടു നടക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. നാടുകടത്തപ്പെട്ടവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിയമ നിർവ്വഹണ ഏജൻസികൾ കടത്തൽ ഏജന്റുമാർക്കും അത്തരം ഏജൻസികൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കും,” ജയ്ശങ്കർ കൂട്ടിച്ചേർത്തു.
India won’t support illegal migration