പഹൽഗാം ആക്രമണത്തിൽ ദുഖം അറിയിച്ച് ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധികൾ

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടസംഭവത്തിൽ നടുക്കവും ദുഖവും രേഖപ്പെടുത്തി ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധികൾ.

അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനുമായ വിവേക് ​​രാമസ്വാമി ദുരന്തത്തോട് പെട്ടെന്ന് പ്രതികരിച്ചു. “ഇതൊരു ഭീകരമായ ആക്രമാണ്. മരിച്ചവരുടെ കുടുംബങ്ങളെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.

ഇല്ലിനോയിലെ 8-ാം ജില്ലയിൽ നിന്നുള്ള യുഎസ് പ്രതിനിധി രാജ കൃഷ്ണമൂർത്തി ആക്രമണത്തെ വിവേകശൂന്യമായ അതിക്രമം എന്ന് അപലപിച്ചു. “കശ്മീരിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തിൽ എൻ്റെ ഹൃദയം തകർന്നു. ഈ വിവേകശൂന്യമായ അക്രമത്തിൽ ജീവൻ നഷ്മടമാവുകയും പരുക്കേൽക്കുകയും ചെയ്ത എല്ലാവരർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെയും നാം ഒറ്റക്കെട്ടായി നിൽക്കുകയും കുറ്റവാളികളെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരികയും വേണം,” കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.

കാലിഫോർണിയയിലെ പതിനേഴാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റോ ഖന്ന ആക്രമണത്തെ അപലപിച്ചു, “ഇന്ത്യയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ മനോഹരമായ വിനോദസഞ്ചാര ഗ്രാമത്തിൽ 28 പേരെ തോക്കുധാരികൾ കൊലപ്പെടുത്തി. ഈ നിമിഷം ഞാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു, മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.”

കാലിഫോർണിയയിലെ 6-ാം ജില്ലയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡോക്ടറുമായ അമി ബേരയും ജീവഹാനിയിൽ തന്റെ ഞെട്ടൽ പ്രകടിപ്പിച്ചു. “ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്, അതിൽ കുറഞ്ഞത് 26 സാധാരണക്കാർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ ദുഖം അറിയിക്കുന്നു.,” ബേര പറഞ്ഞു.

Indian-American lawmakers express grief over Pahalgam attack