
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയര്‍പേഴ്‌സണ്‍ ഷാസ്റ്റി കോണ്‍റാഡിനെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ (ഡിഎന്‍സി) അസോസിയേറ്റ് ചെയര്‍പേഴ്‌സണായി നിയമിച്ചു. ഇതോടെ വാഷിംഗ്ടണ്‍ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തിയെന്ന ചരിത്രനേട്ടവും ദക്ഷിണേഷ്യന്‍ വനിതയായ കോണ്‍റാഡിന് സ്വന്തം.
കൊല്‍ക്കത്തയില്‍ ജനിച്ച കോണ്‍റാഡ് സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രിന്‍സ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഡിഎന്‍സിയുടെ നേതൃത്വത്തിലേക്കുള്ള നിയമനത്തോടെ, 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിലേക്കും അതിനുശേഷവും പാര്‍ട്ടിയുടെ ദേശീയ തന്ത്രം രൂപപ്പെടുത്തുന്നതില്‍ കോണ്‍റാഡിന് ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയും. ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് പബ്ലിക് എന്‍ഗേജ്‌മെന്റിലും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.