ഗ്രാമി തിളക്കം ഇന്ത്യക്കും, ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടന്റെ ത്രിവേണി എന്ന ആല്‍ബത്തിനും പുരസ്‌കാരം

ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം നേടി ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍. ത്രിവേണി എന്ന ആല്‍ബത്തിന് ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ‘ത്രിവേണി’യാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 2009 ലെ സോള്‍ കോളിന് ശേഷം ടണ്ടന്റെ രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമായിരുന്നു ഇത്.

12 മേഖലകളിനിന്നായി 94 വിഭാഗങ്ങളിലേക്കാണ് പുരസ്‌കാരം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്ന വേദിയാണ് ഗ്രാമി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ട്രെവര്‍ നോഹ തന്നെയാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്.

More Stories from this section

family-dental
witywide