
ന്യൂയോര്‍ക്ക്: ഗുജറാത്തിലെ മെഹ്സാനയില്‍ നിന്നുള്ള പ്രദീപ് പട്ടേലും (56) മകള്‍ ഉര്‍മിയും(24) അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. വിര്‍ജീനിയയിലെ ഇവര്‍ നടത്തുന്ന കടയില്‍ വെച്ചാണ് അക്രമി ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. മാര്‍ച്ച് 20 നാണ് ദാരുണ സംഭവം. പ്രദീപ് സംഭവസ്ഥലത്തും ഉര്‍മിയും ശനിയാഴ്ച ചികിത്സയിലിരിക്കെയും മരിച്ചു.
അക്രമിയായ ജോര്‍ജ്ജ് ഫ്രേസിയര്‍ ഡെവണ്‍ വാര്‍ട്ടണ്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
2019 ല്‍ സന്ദര്‍ശക വിസയിലാണ് പ്രദീപും കുടുംബവും യുഎസിലേക്ക് താമസം മാറിയത്. പിന്നീട് പട്ടേല്‍ സമൂഹം നടത്തുന്ന കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ നോക്കിനടത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പ്രദീപിന് ഭാര്യയും കൊല്ലപ്പെട്ട മകളെക്കൂടാതെ മറ്റൊരു മകളും മകനുമുണ്ട്.