
ലൊസാഞ്ചലസ്: 97-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിലെ ഇന്ത്യന്‍ പ്രതീക്ഷയാണ് ഓസ്‌കാര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയ ‘അനുജ’. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനാണ് ഏക ഇന്ത്യന്‍ എന്‍ട്രിയായ ‘അനുജ’ നേടിയത്.
പ്രിയങ്ക ചോപ്ര ജോനാസ്, ഗുണീത് മോംഗ കപൂര്‍, മിണ്ടി കലിംഗ് തുടങ്ങിയ പ്രമുഖര്‍ നിര്‍മ്മിച്ച അനുജ, ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെയും അവളുടെ സഹോദരി പാലക്കിന്റെയും ഹൃദയസ്പര്‍ശിയായ കഥയാണ് പറയുന്നത്. ജീവിതം ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലേക്ക് തള്ളിവിടുമ്പോള്‍ പെണ്‍കുട്ടികള്‍ എങ്ങനെ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു എന്നാണ് ഈ ഷോര്‍ട്ട് ഫിലിം കാണിക്കുന്നത്. അതേസമയം, ഓസ്‌കാറില്‍ ഗുനീത് മോംഗയുടെ മൂന്നാമത്തെ നോമിനേഷനാണിത്.
97-ാമത് അക്കാദമി അവാര്‍ഡുകള്‍ ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്നു. ചടങ്ങില്‍ അവതാരകനായി അരങ്ങേറ്റം കുറിക്കുന്ന കോനന്‍ ഒ’ബ്രയാന്‍ ശ്രദ്ധ നേടുന്നുണ്ട്.