ഒട്ടാവ: കാനഡയിലെത്തിയ ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അഭയാര്‍ത്ഥികളെന്ന് അധിക്ഷേപിച്ച് വീഡിയോ. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ പ്രചരിച്ചു. ആര്‍ടിഎന്‍ കാനഡ എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ അപമാനിക്കുന്നതാണ് വീഡിയ. അപമാനിച്ചയാളും വിദേശിയാണെന്നും വീഡിയോയിൽ പറയുന്നു. വീഡിയോ ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടു.
നിരവധി പേര്‍ വീഡിയോ ചിത്രീകരിച്ചയാളെ വിമർശിച്ചു. വീഡിയോയില്‍ ഇന്ത്യൻ യുവതിയും യുവാവും ഭക്ഷണം കഴിച്ച് കൊണ്ട് ഇരിക്കുമ്പോള്‍ അയാള്‍ അസഭ്യം പറയുന്നത് കേള്‍ക്കാം. ഒടുവില്‍ സ്ത്രീയും പുരുഷനും അവിടെ നിന്ന് പോകുമ്പോഴും അയാള്‍ അസഭ്യം തുടരുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ കുടിയേറ്റക്കാര്‍ അതാത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ശക്തിപ്പെടുത്തെന്ന് ചിലര്‍ വശദീകരിച്ചു.
മറ്റ് ചിലര്‍ കുടിയേറ്റക്കാരോട് ഇതാണ് നിങ്ങളുടെ പെരുമാറ്റമെങ്കില്‍ പലതും താമസിക്കാതെ സംഭവിക്കുമെന്ന് കുറിച്ചു. കാനഡയുടെ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്നത് നാല് കോടി നാല്പത് ലക്ഷം ഇന്ത്യാക്കാരാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.
Indian students harassed in Canada, video goes viral