അറബിക്കടലിൽ ഇന്ത്യൻ നേവിയുടെ സൈനിക അഭ്യാസം: ബ്രഹ്മോസ് അടക്കം മിസൈലുകൾ വിക്ഷേപിച്ചു

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമായിരിക്കെ അറബിക്കടലിൽ ഇന്ത്യൻ നേവിയുടെ സൈനിക അഭ്യാസം. അറബിക്കടലിൽ ഉള്ള ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ നിന്ന് നിരവധി തവണ ആൻ്റി – ഷിപ് മിസൈലുകൾ വിക്ഷേപിച്ചു. കൃത്യതയുള്ള ദീർഘദൂര ആക്രമണങ്ങൾക്ക് തയ്യാറാണെന്ന് നാവികസേന അവകാശപ്പെട്ടു.

കടലിന്റെ നടുവിലുള്ള യുദ്ധക്കപ്പലുകളിൽ നിന്ന് ബ്രഹ്മോസ് ആൻ്റി ഷിപ്, ആൻ്റി സർഫസ് ക്രൂസ് മിസൈലുകൾ തൊടുത്തുവിടുന്നതിന്റെ ഒന്നിലധികം ദൃശ്യങ്ങൾ നാവികസേന പങ്കിട്ടു. ഏതു സമയത്തും എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ തങ്ങൾ തയാറാണ് എന്ന് ഇന്ത്യൻ നേവി ഒരിക്കൽ കൂടി വ്യക്തമാക്കി.

Indian warships have conducted multiple anti-ship firings in the Arabian Sea

More Stories from this section

family-dental
witywide