
2025 ലെ ഓസ്‌കാറില്‍ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് വിഭാഗത്തില്‍ മത്സരിച്ചിരുന്ന ഇന്ത്യന്‍ ഷോര്‍ട്ട്ഫിലിം ‘അനുജ’നിരാശ. ഡച്ച് ഭാഷാ ചിത്രമായ ‘ഐ ആം നോട്ട് എ റോബോട്ട്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
വിക്ടോറിയ വാര്‍മര്‍ഡാം എഴുതി സംവിധാനം ചെയ്ത ഒരു സയന്‍സ് ഫിക്ഷന്‍ ഹ്രസ്വ ചിത്രമാണ് ഐ ആം നോട്ട് എ റോബോട്ട്. ‘ഒരു ഓണ്‍ലൈന്‍ CAPTCHA പരീക്ഷയില്‍ പരാജയപ്പെട്ടതിന് ശേഷം, താന്‍ യഥാര്‍ത്ഥത്തില്‍ ഒരു റോബോട്ട് ആയിരിക്കാമെന്ന് വിശ്വസിക്കുമ്പോള്‍ മാക്‌സിന്റെ കഥയാണിത്.
പ്രിയങ്ക ചോപ്ര ജോനാസ്, ഗുണീത് മോംഗ കപൂര്‍, മിണ്ടി കലിംഗ് തുടങ്ങിയ പ്രമുഖര്‍ നിര്‍മ്മിച്ച അനുജ, ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെയും അവളുടെ സഹോദരി പാലക്കിന്റെയും ഹൃദയസ്പര്‍ശിയായ കഥയാണ് പറയുന്നത്. ജീവിതം ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലേക്ക് തള്ളിവിടുമ്പോള്‍ പെണ്‍കുട്ടികള്‍ എങ്ങനെ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു എന്നാണ് ഈ ഷോര്‍ട്ട് ഫിലിം കാണിക്കുന്നത്.