ചാറ്റ് ജിപിടിയേയും ഡീപ്‌സീക്കിനേയും നമ്മള്‍ പൊളിച്ചടുക്കും, വരുന്നു ഇന്ത്യയുടെ സ്വന്തം എഐ

ന്യൂഡല്‍ഹി : വിപ്ലവകരമായ മാറ്റങ്ങളുമായി ഉദയം ചെയ്ത ചാറ്റ് ജിപിടിക്കും അതിനു പണികൊടുത്ത ഡീപ്‌സീക്കിനും ബദലായി ഇന്ത്യയും എഐ മോഡല്‍ (എല്‍എല്‍എംലാര്‍ജ് ലാംഗ്വേജ് മോഡല്‍) വികസിപ്പിക്കാനൊരുങ്ങുന്നു. 10 മാസത്തിനകം സമാനമായ ഒന്ന് പുറത്തിറക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. എഐ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉയര്‍ന്ന കംപ്യൂട്ടിങ് ശേഷി അടക്കമാണ് എഐ മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. 10,370 കോടി രൂപയുടെ ഇന്ത്യഎഐ മിഷന്റെ ഭാഗമായാണിത്. ഇതിനായി എഐ പ്രോസസിങ്ങിന് ആവശ്യമായ ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകള്‍ (ജിപിയു) വിതരണം ചെയ്യുന്നതിനായി ജിയോ പ്ലാറ്റ്‌ഫോംസ്, ടാറ്റ കമ്യൂണിക്കേഷന്‍സ്, ഇ2ഇ നെറ്റ്‌വര്‍ക്‌സ് തുടങ്ങിയ 10 കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്. ഹിറ്റാച്ചി ഗ്രൂപ്പിന്റെ പിന്തുണയുള്ള യോട്ട എന്ന കമ്പനിയായിരിക്കും പകുതിയിലേറെ ചിപ്പുകള്‍ ലഭ്യമാക്കുക. എഐ ചിപ്പുകള്‍ വാങ്ങാന്‍ വലിയ ചെലവുള്ളതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്തരം ഹാര്‍ഡ്‌വെയര്‍ ശേഷി സ്വന്തമായ നിലയില്‍ ഒരുക്കുക എളുപ്പമല്ല.

18,693 ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളാണ് (ജിപിയു) ഇവര്‍ ലഭ്യമാക്കുക. . സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും ഇവയുടെ കംപ്യൂട്ടിങ് ശേഷി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കും. 2 ദിവസത്തിനകം പോര്‍ട്ടല്‍ തയാറാകും.

ഇന്ത്യന്‍ ഡേറ്റസെറ്റുകള്‍ ഉപയോഗിച്ച് എഐ മോഡലുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഐടി മന്ത്രാലയം സ്വീകരിച്ചുതുടങ്ങി.

More Stories from this section

family-dental
witywide