
അതിരപ്പിള്ളി : മസ്തകത്തില്‍ മുറിവേറ്റ് ആരോഗ്യനില വഷളായ അതിരപ്പിള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടിവച്ച് പിടികൂടി കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നടത്തി വരുകയായിരുന്നു. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാല്‍, ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാക്കി, മൃഗസ്‌നേഹികളില്‍ നൊമ്പരം ബാക്കിയാക്കിയാണ് കൊമ്പന്‍ ചരിഞ്ഞത്.
മസ്തകത്തിലെ വ്രണത്തില്‍ പുഴുവരിക്കുന്ന നിലയില്‍ അതിരപ്പിള്ളിയില്‍ അലഞ്ഞുതിരിയുകയായിരുന്നു ആന. ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്. തുടര്‍ന്ന് കോടനാട്ട് എത്തിച്ച ശേഷം വെള്ളവും ഭക്ഷണവും മരുന്നും നല്‍കിയിരുന്നു. പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.