
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
വിസിറ്റേഷന്‍ സന്ന്യാസ സമൂഹത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ സിസ്റ്റര്‍ മീര എസ്. വി. എം. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് നേതൃത്വം നല്‍കി.
വനിതകളുടെ ശാക്തീകരണവും, കുടുംബങ്ങളുടെ ദൈവ വിശ്വാസത്തിലൂന്നിയുള്ള വളര്‍ച്ചയിലും അഭിവൃദ്ധിയിലും വനിതകളുടെ പങ്കും സുവ്യക്തമായി അവതരിപ്പിക്കപ്പെട്ട സെമിനാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷിക്കാഗോയിലെ ക്‌നാനായ വനിതകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഭവന നിര്‍മ്മാണ പദ്ധതിയെ സിസ്റ്റര്‍ മീര പ്രശംസിച്ചു. സഭാത്മകമായി വളരുന്ന ക്‌നാനായ കുടുംബങ്ങള്‍ ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ് എന്ന് സിസ്റ്റര്‍ മീര ഓര്‍മ്മിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ആഘോഷങ്ങള്‍ക്ക് സിസ്റ്റര്‍ ഷാലോം, ബിനു എടക്കര, റീന പണയപ്പറമ്പില്‍, ഡോളി എബ്രഹാം, ലൈബി പെരികലം എന്നിവര്‍ നേതൃത്വം നല്‍കി. വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍ നിബിന്‍ വെട്ടിക്കാട്ട് എന്നിവര്‍ പരിപാടികളുടെ നടത്തിപ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.