കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) എട്ടാമത് മാധ്യമ അവാർഡ് ദാന ചടങ്ങ് കലൂരിലെ ഗോകുലം കൺവൻഷൻ സെൻ്ററിൽ നടന്നു. മാധ്യമ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ മാധ്യമ ശ്രീ പുരസ്കാരം നൽകി 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ലവേഴ്സ് ടിവി ഡറക്ടറുമായ ആർ. ശ്രീകണ്ഠൻനായരെ ആദരിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
ഈ അവാർഡ് വാങ്ങിക്കുന്നതിലൂടെ അമേരിക്കൻ മലയാളികളെയും അവരുടെ ജന്മനാടിനോടുള്ള സ്നേഹത്തേയും വിലമതിക്കുകയും ആദരിക്കുകയുമാണ് താൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല കാരണങ്ങളാൽ അവാർഡ് ചിലർ ബഹിഷ്കരിച്ചതായി അറിഞ്ഞെന്നും അത് ഐപിസിഎൻഎയുടെ അധ്വാനത്തേയും സ്നേഹത്തേയും കണ്ടില്ലെന്നു നടിക്കുന്നതിനു തുല്യമാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. പ്രവാസി മലയാളികളാണ് കേരളത്തിന്റെ ശക്തിയെന്നും കേരളത്തിൽ ഒരു കരിയില അനങ്ങിയാൻ പോലും അവർ ജാഗ്രതയോടെ ഉറ്റുനോക്കുന്നവരും സഹായവുമായി ഓടിയെത്തുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ സി. എൽ. തോമസ് ( മുതിർന്ന മാധ്യമ പ്രവർത്തകൻ/ ഡയറക്ടർ കേരള മീഡിയ അക്കാദമി), പേഴ്സി ജോസഫ് ( വൈസ് പ്രസിഡൻ്റ് , വിഷ്വലൈസേഷൻ , ഏഷ്യാനെറ്റ്), എൻ. പി. ചന്ദ്രശേഖരൻ – ( ഡയറക്ടർ ,കൈരളി ടിവി), പി. ശ്രീകുമാർ ( ജന്മഭൂമി ഓൺലൈൻ എഡിറ്റർ), അനിൽ നമ്പ്യാർ – (എക്സിക്യൂട്ടിവ് എഡിറ്റർ – ജനം ടിവി) ,കേരള മീഡിയ അക്കാദമി ( ചെയർമാൻ – ആർ. എസ്. ബാബു). അമേരിക്കയിൽ നിന്നുള്ള ഡോ. ജോർജ് മരങ്ങോളി ( പ്രഭാതം, നോർത്ത് അമേരിക്കയിലെ ആദ്യ വാർത്താപത്രം) എന്നിവർ പയനിയർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
രഞ്ജിത് രാമചന്ദ്രൻ ( ന്യൂസ് 18, മികച്ച വാർത്താ അവതാരകൻ ), ടോം കുര്യാക്കോസ് ( ന്യൂസ് 18, മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ), സിന്ധുകുമാർ ( മികച്ച ന്യൂസ് ക്യാമറമാൻ, മനോരമ ന്യൂസ്), ലിബിൻ ബാഹുലേയൻ ( എഷ്യാനെറ്റ് ന്യൂസ്, മികച്ച ന്യൂസ് വിഡിയോ എഡിറ്റർ), സെർജോ വിജയരാജ്, സ്റ്റാർ സിങ്ങർ ( ഏഷ്യാനെറ്റ്, മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും ), ഷില്ലർ സ്റ്റീഫൻ (മികച്ച പത്ര റിപ്പോർട്ടർ, മലയാള മനോരമ), അജി പുഷ്കർ ( റിപ്പോർട്ടർ ടിവി, മികച്ച ടെക്നിക്കൽ ക്രിയേറ്റിവ് പേഴ്സൻ), എൻ. ആർ. സുധർമദാസ് ( കേരളകൌമുദി, മികച്ച പത്ര ഫൊട്ടോഗ്രഫർ ), അമൃത എ.യു. ( സീനിയർ കണ്ടൻ്റ് റൈറ്റർ, മാതൃഭൂമി ഓൺലൈൻ), ഗോകുൽ വേണുഗോപാൽ ( ബെസ്റ്റ് അപ് കമ്മിങ് ജേർണലിസ്റ്റ് , ജനം ടിവി),-RJ ഫസ് ലു (ARN ന്യൂസ് / HIT FM ദുബായ്, മികച്ച റേഡിയോ ജേർണലിസ്റ്റ്/ ജോക്കി ) മികച്ച പ്രസ് ക്ലബ് – തിരുവനന്തപുരം, ബി. അഭിജിത് (ACV ഹെഡ്,സ്പെഷൽ ജൂറി അവാർഡ്), രാജേഷ് ആർ നായർ ( പ്രൊഡ്യൂസർ ഫ്ലവേഴ്സ് ടിവി, സ്പെഷൽ ജൂറി അവാർഡ്) എന്നിവർക്കാണ് മറ്റ് അവാർഡുകൾ സമ്മാനിച്ചത്.
അതിവേഗ മാറ്റങ്ങളുടെ ഈ കാലത്ത് ജനാധിപത്യവും മാധ്യമരംഗവും വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഏകാധിപതികളായ ലോക നേതാക്കൾ ഇക്കാലത്തെ മാധ്യമങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. മാധ്യമ പുരസ്‌കാരദാന ചടങ്ങിലെ സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി. ഡി. സതീശൻ. ഔദ്യോഗിക മാധ്യമങ്ങൾ സോഷ്യൽ മീഡിയക്ക് വഴിമാറി, അത് പിന്നീട് ക്ലൌഡ് മീഡിയക്കും ആർട്ടിഫിഷൽ ഇൻ്റലിജൻസിനും വഴിമാറി. ചെറുത്തുനിൽക്കുന്ന വരെ ഇല്ലാത്താക്കാനും അവരുടെ ഔദ്യോഗിക ജീവിതത്തിൽ കരിനിഴൽ വീഴ്ത്താനും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി- വി. ഡി. സതീശൻ പറഞ്ഞു. നാട്ടിലെ വേരുകൾ വിസ്മരിക്കാതെ മൈലുകൾ അപ്പുറം ഇരുന്ന് കേരളത്തെ നെഞ്ചേറ്റുന്ന അമേരിക്കൻ പ്രവാസികളെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം മാധ്യമ അവാർഡുകൾ നേടിവരെ അഭിനന്ദിക്കുന്നു വി.ഡി. സതീശൻ പറഞ്ഞു.
കർമരംഗത്ത് മുന്നേറുന്ന മാധ്യമപ്രവർത്തർക്കു ഊർജം പകരാനും അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് നാടുമായുള്ള പൊക്കിൽകൊടി ബന്ധം നിലനിർത്താനും വേണ്ടിയാണ് ഐപിസിഎൻഎ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന് നാഷനൽ പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ പ്രത്യേകത ആണെന്നും മാധ്യമങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡ് നൽകുക എന്നത് പുതിയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള ഐപിസിഎൻഎ മലയാളികളായ മാധ്യമപ്രവർത്തകരെ ആദരിക്കുന്ന എട്ടാമത്തെ അവാർഡ് ദാന ചടങ്ങാണിതെന്നും മലയാളി മാധ്യമ പ്രവർത്തകർക്കും പൊതു പ്രവർത്തകർക്കും അമേരിക്കയിൽ വരാനും ആ സംസ്കാരത്തെ അറിയാനും അവസരമൊരുക്കുന്ന വേദിയാണ് ഐപിസിഎൻഎ എന്നും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു.
അടുത്തിടെ അന്തരിച്ച പ്രമുഖ വ്യക്തിത്വങ്ങളായ പ്രിയഎഴുത്തുകാരൻ എം. ടി വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ, പത്രപ്രവർത്തനത്തിലെ കുലപതികളായിരുന്ന ബിആർപി ഭാസ്കർ,എസ്. ജയചന്ദ്രൻ നായർ ,പ്രതീഷ് നന്ദി എന്നിവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രമേഷ് കുമാർ അനുശോചന സന്ദേശം വായിച്ചു.
ഐപിസിഎൻഎ നാഷനൽ സെക്രട്ടറി ഷിജോ പൌലോസ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മുൻ മന്ത്രിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, എം എൽ എ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, , കെ എൻ ഉണ്ണികൃഷ്ണൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, മാധ്യമപ്രവർത്തകരായ ആർ. എസ് . ബാബു, ജോണി ലൂക്കോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം , ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഫോമാ പ്രസിഡൻ്റ് ബേബി മണക്കാട്ട്, ഫൊക്കാന മുൻ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, എൻആർഐ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് മണക്കുന്നേൽ , പോൾ കറുകപ്പള്ളി, അനിയൻ ജോർജ്, സൈമൺ വാളാച്ചേരി,ഷാജി രാമപുരം, ബിജു മുണ്ടക്കൽ, ഫിലിപ്പോസ് ഫിലിപ്, സിജിൽ പാലക്കലോടി,മധു കൊട്ടാരക്കര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പുരസ്‌കാര ചടങ്ങിന്റെ മുഖ്യ സ്പോൺസർമാരായ (പ്ലാറ്റിനം | ഇവന്റ്) സാജ് ഏർത് ഗ്രൂപ്പിന്റെ സാജൻ മിനി സാജൻ, എലീറ്റ് സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽർ ബിലീവേഴ്‌സ് ചാരിറ്റി ഹോസ്പിറ്റലിൻ്റെ ഫാ. സിജോ, ബെറാക എലൈറ്റ് എഡ്യൂക്കേഷ്റെ റാണി തോമസ്, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
IPCNA Media Awards were presented at Kochi