പുതിയ ആണവ കരാ‍ർ, ട്രംപിന്റെ കത്തിന് ഒമാൻ വഴി ഇറാന്റെ കൃത്യമായ മറുപടി; ‘പരോക്ഷ ചർച്ചക്ക് തയാർ’

ടെഹ്റാൻ: പുതിയ ആണവ കരാറിലെത്താൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കത്തിന് ഒമാൻ വഴി ഇറാന്റെ മറുപടി. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ വഴി അയച്ച പ്രതികരണത്തിൽ ‘പരോക്ഷ ചർച്ചകൾ തുടരാം’ എന്ന് സ്ഥിരീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘ഇർന’യാണ് അറിയിച്ചത്.

പരമാവധി സമ്മർദ്ദത്തിലും സൈനിക ഭീഷണിയിലും, നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടരുത് എന്നതാണ് നയമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നൽ, മുൻകാലങ്ങളിലെന്നപോലെ പരോക്ഷ ചർച്ചകൾ തുടരാം എന്ന് അരാഗ്ചി പറഞ്ഞതായി ‘ഇർന’ അറിയിച്ചു. നിലവിലെ സാഹചര്യത്തെയും മിസ്റ്റർ ട്രംപിന്റെ കത്തിനെയും കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ വിശദീകരിച്ച ഒരു കത്ത് പ്രതികരണത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. 85 കാരനായ ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് ട്രംപ് എഴുതിയ കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ല. ട്രംപ് ഭരണകൂടം ഇറാനിൽ പരമാവധി സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു കത്ത്.

More Stories from this section

family-dental
witywide