
വാഷിംഗ്ടണ്‍ : കഴിഞ്ഞ ദിവസമാണ് ഇറാനുമായി ആണവ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് താന്‍ കത്തുനല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയിയുടെ മറുപടി.
ട്രംപിന്റെത് വെറും ഭീഷണി തന്ത്രമാണെന്നും സമ്മര്‍ദ്ദം ചെലുത്തുന്നിടത്തോളം കാലം ഇറാന്‍ യുഎസുമായി ചര്‍ച്ച നടത്തില്ലെന്നും ടെഹ്റാന്‍ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു. മാത്രമല്ല, ട്രംപിന്റെ പറഞ്ഞ കത്ത് ഇതുവരെ ഇറാന് ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ എംബസിയുടെ വക്താവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.