ഡോജിൽ നിന്ന് പടിയിറങ്ങുന്നുവെന്ന സൂചന നൽകി മസ്ക്; പക്ഷേ, അതിന് മുമ്പ്…; തന്‍റെ ലക്ഷ്യത്തെ കുറിച്ച് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ശതകോടീശ്വരനായ അടുത്ത സുഹൃത്ത് ഇലോൺ മസ്‌ക് സർക്കാർ കാര്യക്ഷമതാ വകുപ്പിലെ (DOGE) ചെലവ് ചുരുക്കൽ റോളിൽ നിന്ന് മെയ് മാസത്തോടെ ഒഴിയാൻ പദ്ധതിയിടുന്നതായി സൂചന. യുഎസ് കമ്മി (deficit) ഒരു ട്രില്യൺ ഡോളർ കുറച്ചതിന് ശേഷം പദവി ഒഴിഞ്ഞേക്കുമെന്നുള്ള സൂചനയാണ് മസ്ക് നൽകുന്നത്. നിലവിലെ മൊത്തം ഫെഡറൽ ചെലവുകളുടെ അളവ് ഏകദേശം ആറ് ട്രില്യൺ ഡോളറായി കുറച്ചു.

അമേരിക്കയുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്താനുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും വാർഷിക ഫെഡറൽ കമ്മി പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് അവർ എങ്ങനെ അടുക്കുന്നുവെന്നും ഒരു പരിപാടിയിൽ മസ്ക് സംസാരിച്ചു.

സർക്കാരിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായ മസ്‌ക്, തന്‍റെ ദൗത്യം നിര്‍വഹിച്ചു എന്ന് പറഞ്ഞു. തന്‍റെ ടീം ദിവസം ശരാശരി 4 ബില്യൺ ഡോളർ ലാഭിക്കുന്നുണ്ടെന്നും 130 ദിവസത്തിനുള്ളിൽ കമ്മി ഒരു ട്രില്യൺ ഡോളർ കുറയ്ക്കാൻ ആവശ്യമായ മിക്ക ജോലികളും പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide