
ബെയ്‌റൂട്ട് : ലബനനില്‍ ഹിസ്ബുള്ള സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ദക്ഷിണ ലബനനില്‍ ഹിസ്ബുള്ളയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് ആക്രമണത്തിലൂടെ നശിപ്പിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ലെബനന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിക്കാന്‍ ലബനന്‍ സൈന്യത്തിന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എന്നാല്‍, പ്രതികരിക്കാത്തതിനാലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.