
കോട്ടയം : അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സ്വദേശി പൊലീസ് പിടിയിലായി. കോട്ടയത്തുനിന്നാണ് 75 കാരനായ ഡേവിഡ്എലി ലിസ് ബോണ എന്നയാളെ പിടികൂടിയത്. ഇന്റലിജന്‍സും എന്‍ഐഎയും പൊലീസും ഇയാളെ ചോദ്യം ചെയ്തു.
ഇസ്രായേലില്‍ നിന്നും കുമരകത്ത് എത്തിയ ഇയാള്‍ തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്നതിനിടെയാണ് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചത്. ഇത് കണ്ടെത്തിയതോടെ ഇന്റലിജന്‍സ് വിഭാഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയായിരുന്നു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.