വെടിനിര്‍ത്തല്‍ കരാറില്‍ പുകഞ്ഞ് ഇസ്രയേല്‍: ദേശീയ സുരക്ഷാമന്ത്രി രാജിവച്ചു, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ, പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രയേല്‍ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ രാജിവച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ അറിയിച്ചിരുന്നു. ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി നേതാവായ ഗ്വിറിനൊപ്പം പാര്‍ട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചതായാണ് വിവരം.

ഇതോടെ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭൂരിപക്ഷം 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടതെന്നത് നെതന്യാഹുവിനെ കുരുക്കുന്നുണ്ട്.

More Stories from this section

family-dental
witywide