
ബെംഗളൂരു: ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തോളം ഉയര്‍ത്തി ഐഎസ്ആര്‍ഒ. ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി. ഡി ഡോക്കിങ് വിജയം.
ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിച്ച് വീണ്ടും വേര്‍പ്പെടുത്തുന്ന സാങ്കേതിക വിദ്യയായ ഡി ഡോക്കിങ്, സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്.
ഇപ്പോള്‍ ഡി ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.