ബംഗളുരു: ഐ എസ് ആര്‍ ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാറുള്ളതായി കണ്ടെത്തി. ഐ എസ് ആര്‍ ഒ നൂറാം വിക്ഷേപണത്തിലൂടെ അയച്ച ഉപഗ്രഹമാണിത്.
വിക്ഷേപണത്തിനു ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് തകരാര്‍ തിരിച്ചറിഞ്ഞത്. ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ള തീവ്ര പ്രയത്‌നം നടത്തിവരികയാണ് ഐ എസ് ആര്‍ ഒ. അമേരിക്കയുടെ ജി പി എസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ് ഇന്ത്യയുടെ എന്‍ വി എസ് 02.
സ്ഥാന നിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ അമേരിക്കയുടെ ജിപിഎസിനു പകരം ഐഎസ്ആർഒ വികസിപ്പിക്കുന്ന 7 ഉപഗ്രഹങ്ങളുടെ ശ്രേണിയായ ‘നാവികി’ലെ (നാവിഗേഷൻ വിത് ഇന്ത്യൻ കോൺസ്റ്റലേഷൻ) രണ്ടാം ഉപഗ്രഹമാണ് എൻവിഎസ് – 02. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണിവ.