ആഹാ മനോഹരം, കേരളത്തിന് മുകളിലൂടെ പറന്ന് ബഹിരാകാശ നിലയം

തിരുവനന്തപുരം: കേരളത്തിന് മുകളിലൂടെ പറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ചൊവ്വാഴ്ച രാത്രി 7.21 നും 7.28 നും ഇടയിലാണ് കേരളത്തിന് മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിച്ചത്. നിരവധിപ്പേർ നിലയം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ബഹിരാകാശ നിലയം കേരളത്തിന് മുകളിൽ ബുധനാഴ്ച പുലർച്ചെയും മറ്റന്നാളും കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാൻ സാധിക്കും. സാധാരണ കാണുന്ന നക്ഷത്രത്തിന്റെ നാലിരട്ടിയോളം വലിപ്പത്തിൽ സ്റ്റേഷൻ ദൃശ്യമായി. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ വലിപ്പമുള്ള ഈ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്.
4.5 ലക്ഷം കിലോഗ്രാമാണ് ഭാരം.

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്റ്റേഷൻ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്ന സ്റ്റേഷൻ, എട്ട് തവണയാണ് ഭൂമിയെ വലംവെക്കുന്നത്. ബുധനാഴ്ച പുലർച്ചെ 5.21 നുംഒൻപതാം തീയ്യതി പുലർച്ചെ 6.07 നും അന്താരാഷ്ട്ര ബഹിരാകാശ നിലയം വീണ്ടുമെത്തും.

ISS fly over kerala sky

More Stories from this section

family-dental
witywide