ജെ.ഡി. വാന്‍സും ഭാര്യയും ഈ മാസം അവസാനം ഇന്ത്യയിലേക്ക്, യുഎസ് വൈസ് പ്രസിഡന്റായ ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര യാത്ര

ന്യൂഡല്‍ഹി : യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യയും ഇന്ത്യന് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനമായിരിക്കും വാന്‍സും സെക്കന്‍ഡ് ലേഡികൂടിയായ ഉഷ വാന്‍സും ഇന്ത്യയിലേക്കെത്തുക. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഉഷ വാന്‍സിന്റെ മാതാപിതാക്കള്‍. സെക്കന്‍ഡ് ലേഡി എന്ന നിലയില്‍ ഉഷ ആദ്യമായാണ് തന്റെ മാതാപിതാക്കളുടെ രാജ്യം സന്ദര്‍ശിക്കുന്നത്.

ഫ്രാന്‍സ്, ജര്‍മ്മനി സന്ദര്‍ശനത്തിന് ശേഷം, വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വാന്‍സിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയാണിത്. ആദ്യ വിദേശ സന്ദര്‍ശന വേളയില്‍, നിയമവിരുദ്ധ കുടിയേറ്റം, മതസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് സമഗ്രത എന്നിവയെക്കുറിച്ച് യൂറോപ്യന്‍ സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു. പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു.

More Stories from this section

family-dental
witywide