‘അസംബന്ധം വിളമ്പരുത്’, ടോയ്ലറ്റ് ഉപയോഗിക്കാൻ കയറിയതെന്ന ഡിഐജിയുടെ വിശദീകരണം തള്ളി, ‘ബോബിയുടെ വിഐപി’ പരിഗണനയിൽ നിർത്തി പൊരിച്ച് ജയിൽ മേധാവി

തിരുവനന്തപുരം: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയവെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ ജയിൽ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിന് ശാസന. ജയിൽ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡിഐജിയെ പരസ്യമായി ശാസിച്ചെന്നാണ് റിപ്പോർട്ട്.

ജയിൽ സൂപ്രണ്ടിന്‍റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്ന് ഡിഐജി അജയകുമാര്‍ വിശദീകരിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. സ്വകാര്യ വാഹനത്തിൽ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന ചോദ്യമാണ് എഡിജിപി ഉന്നയിച്ചത്.

ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്ലറ്റ് ഉപയോഗിക്കാൻ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നൽകിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് ജയിൽ മേധാവി മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡിഐജിയെ പരസ്യമായി ശാസിച്ചത്. കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ജയിൽ മേധാവി വെള്ളിഴായ്ച റിപ്പോര്‍ട്ട് നൽകും.

More Stories from this section

family-dental
witywide