ജെയിംസ് ഇല്ലിക്കൽ പ്രസിഡന്‍റ്, വിപിന്‍ ചാലുങ്കല്‍ ജനറൽ സെക്രട്ടറി; ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് ‘പുതിയ മുഖം’

ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ)ക്ക് പുതിയ ഭാരവാഹികൾ. കെസിസിഎന്‍എയുടെ പുതിയ പ്രസിഡണ്ടായി ജെയിംസ് ഇല്ലിക്കൽ (ഫ്ളോറിഡ) തെരഞ്ഞെടുക്കപ്പെട്ടു. വിപിന്‍ ചാലുങ്കല്‍, ചിക്കാഗോ (ജനറല്‍ സെക്രട്ടറി), സിജു ചെരുവന്‍കാലായില്‍, ന്യൂയോര്‍ക്ക് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), സൂസന്‍ തെങ്ങുംതറയില്‍, സാന്‍ഹൊസെ (ജോയിന്‍റ് സെക്രട്ടറി), ജോജോ തറയില്‍, ഹൂസ്റ്റണ്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. രണ്ടു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി (2025-2027).

ന്യൂയോര്‍ക്ക്, റോക്ക്ലാന്‍റ് കൗണ്ടിയിലുള്ള ഐകെസിസി ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ മാര്‍ച്ച് 22-ന് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. വിപിന്‍ ചാലുങ്കൽ 36 വോട്ടുകൾക്കാണ് വിജയിച്ചത്. വിപൻ ചാലുങ്കൻ 87 വോട്ടും എതിർ സ്ഥാനാർത്ഥി ജോൺ വിലങ്ങാട്ടുശ്ശേരിലിന് 51 വോട്ടുമാണ് നേടിയത്. അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന 24 ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ സംഘടനയാണ് കെസിസിഎന്‍എ.

കെസിസിഎന്‍എ മുന്‍ പ്രസിഡണ്ടുമാരായ ബേബി മണക്കുന്നേല്‍ (ചെയര്‍മാന്‍), അലക്സ് (അനി) മഠത്തില്‍താഴെ, സിറിയക് കൂവക്കാട്ടില്‍ എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയത്. വിവിധ യൂണിറ്റുകളില്‍ നിന്നും 146 പ്രതിനിധികളാണ് പുതിയ നാഷണല്‍ കൗണ്‍സിലില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ഐകെസിസി ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട് അധ്യക്ഷത വഹിച്ചു. സംഘടനാപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം പുതിയ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

പ്രസിഡണ്ട് ഷാജി എടാട്ടിന്‍റെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജിപ്സണ്‍ പുറയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമരത്ത്, ജോയിന്‍റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, വൈസ് പ്രസിഡണ്ട് ഫിനു തൂമ്പനാല്‍, ജോയിന്‍റ് ട്രഷറര്‍ നവോമി മാന്തുരുത്തില്‍ എന്നിവര്‍ കെസിസിഎന്‍എക്ക് കഴിഞ്ഞ രണ്ട് വര്‍ഷം സമര്‍ത്ഥമായ നേതൃത്വം നല്കി. സാന്‍ അന്‍റോണിയോ കെസിസിഎന്‍എ കണ്‍വന്‍ഷന്‍ ചരിത്രപരമായ നേട്ടമായിരുന്നു. സഹായസഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും പ്രസിഡണ്ട് ഷാജി എടാട്ട് നന്ദി രേഖപ്പെടുത്തി. ന്യൂയോര്‍ക്ക് ഐകെസിസി പ്രസിഡണ്ട് സ്റ്റീഫന്‍ കിടാരത്തില്‍ സ്വാഗതവും കെസിസിഎന്‍എ ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമരത്ത് കൃതജ്ഞതയും പറഞ്ഞു.

കെസിസിഎന്‍എയുടെ പുതിയ റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരായി ഫില്‍സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മിയാമി), സില്‍വസ്റ്റര്‍ സിറിയക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക്), ഗോഡ്വിന്‍ കൊച്ചുപുരയ്ക്കല്‍ (മിനസോട്ട), റ്റോമി ജോസഫ് (വാഷിങ്ടണ്‍), ജോബിന്‍ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്‍റോ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്ളോറിഡ), മിന്നു ഏബ്രഹാം (കാനഡ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡികെസിസി പ്രതിനിധികളായി സിസ്മോന്‍ തോമസ് (ഒഹായോ), സെബി ചാണ്ടി (സാന്‍അന്‍റോണിയോ), സാജന്‍ പച്ചിലമാക്കില്‍ (ചിക്കാഗോ), മനോജ് ജേക്കബ് (സാന്‍ഹൊസെ), ജോയി പാറടിയില്‍ (ന്യൂയോര്‍ക്ക്), പാപ്പച്ചന്‍ പട്ടത്തുവെളിയില്‍ (ഫ്ളോറിഡ), റിജോ ജോണ്‍ മങ്ങാട്ട് (കാനഡ) എന്നിവരെയും തെരഞ്ഞെടുത്തു.

സംഘാടനത്തിന്‍റെ വേറിട്ട ശൈലിയുടെ ഉടമയായ പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കല്‍ ഏറ്റെടുക്കുന്ന ഏതു ജോലിയും പരാതിയും പരിഭവവുമില്ലാതെ കൃത്യതയോടെ ചെയ്യുന്ന കഠിനാദ്ധ്വാനത്തിന്‍റെ പ്രതീകമാണ്. സാമൂഹിക, സാമുദായിക മലയാളി പ്രസ്ഥാനങ്ങളില്‍ നിറസാന്നിദ്ധ്യമായ ജെയിംസ് ഇല്ലിക്കല്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ പ്രസിഡണ്ട് (രണ്ടുതവണ), ഫോമാ ആര്‍വിപി (രണ്ടു തവണ), കെസിസിഎന്‍എ ആര്‍വിപി (രണ്ട് തവണ), മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ പ്രസിഡണ്ട് (രണ്ട് തവണ), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, താമ്പാ ടൈഗേഴ്സ് വോളിബോള്‍ ടീം ചെയര്‍മാന്‍, താമ്പാ ബോട്ട് ക്ലബ് ചെയര്‍മാന്‍, 2018-ലെ ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍, 2012 ഒര്‍ലാണ്ടോ കെസിസിഎന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, കെസിസിസിഎഫ് ബില്‍ഡിംഗ് ചെയര്‍മാന്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വെളിയന്നൂര്‍ മൂലക്കാട്ട് ലിസിയാണ് ഭാര്യ.

ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ 12-ാമത്തെ വയസില്‍ അമേരിക്കയിലെത്തി. കെസിവൈഎല്‍ സംഘടനയിലൂടെ സാമുദായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ വിപിന്‍ ചാലുങ്കല്‍ കെസിവൈഎല്‍എന്‍എ നാഷണല്‍ പ്രസിഡണ്ട്, കെസിവൈഎല്‍ ചിക്കാഗോ പ്രസിഡണ്ട്, ഡയറക്ടര്‍, 2006 കെസിസിഎന്‍എ സാന്‍ഹൊസെ കണ്‍വന്‍ഷന്‍ യൂത്ത് ചെയര്‍മാന്‍, 2012 കെസിസിഎന്‍എ ഒര്‍ലാണ്ടോ കണ്‍വന്‍ഷന്‍ കോ-ചെയര്‍മാന്‍, കെസിസിഎന്‍എ നാഷണല്‍ കൗണ്‍സില്‍ അംഗം, കെസിസിഎന്‍എ സ്ട്രാറ്റജിക് പ്ലാനിംഗ് കമ്മീഷന്‍ അംഗം, കെസിസിഎന്‍എ യൂത്ത് ആര്‍വിപി തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടല്ലൂര്‍ പട്ടാറുകുഴിയില്‍ ബിനിയാണ് ഭാര്യ.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സിജു ചെരുവന്‍കാലായില്‍ ന്യൂയോര്‍ക്ക് ഐകെസിസിയുടെ പ്രസിഡണ്ട്, ട്രഷറര്‍, കെസിസിഎന്‍എ നാഷണല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി സംഘടനകളില്‍ സജീവമായ, സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ സിജു ചെരുവന്‍കാലായില്‍ റോക്ക്ലാന്‍റ് ക്നാനായ സോഷ്യല്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍, ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് പിആര്‍ഒ തുടങ്ങിയ നിലകളിലും നേതൃത്വം നല്കി. ഉഴവൂര്‍ മുപ്രാപ്പള്ളില്‍ നിഷയാണ് ഭാര്യ.
ട്രഷറര്‍ ജോജോ തറയില്‍

More Stories from this section

family-dental
witywide